നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് തോറ്റ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയൻ പരാജയ പശ്ചാത്തലത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പി വി അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഒരു വിരോധവും ഇല്ല എന്നും വ്യക്തമാക്കി.
വി ഡി സതീശന്റെ നിലപാടുകൾ വേദന ഉണ്ടാക്കി. യുഡിഎഫിനെ പല തരത്തിലും സഹായിച്ചു. നേതൃത്വം ചതിച്ചു. തന്നെ അവഹേളിക്കുകയാണ് യുഡിഎഫ് ചെയ്തത്. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ വോട്ട് വിഹിതം ഉയർത്താമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ എങ്കിലും തങ്ങളെ അസോസിയേറ്റ് മെമ്പർ ആക്കണ്ടതായിരുന്നുവെന്നും പി വി അൻവർ പറഞ്ഞു
സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ലെന്നും പി വി അൻവർ പറഞ്ഞു. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. സിപിഐഎം നേതാക്കൾ പറഞ്ഞത് സർക്കാരിൻറെ വിലയിരുത്തൽ എന്നാണ്. അതിൽനിന്ന് പുറകോട്ട് പോവുകയാണ് നേതാക്കൾ. പിണറായിസവും മരുമോനിസവും ആണ് ചർച്ച ചെയ്യേണ്ടത്. പാർട്ടി സഖാക്കളും തൊഴിലാളികളും സിപിഐഎമ്മിൽ നിന്ന് വിട്ടുപോയെന്നും പി വി അൻവർ കുറ്റപ്പെടുത്തി.