കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ തന്നെ അറിയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ കയ്യിൽ തന്റെ നമ്പർ ഉണ്ടെന്നും കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അത് തന്നെ അറിയിച്ചാൽ താൻ ഞാൻ പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഈ വാഗ്ദാനത്തിൽ മാറ്റമില്ല എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയെ ടാഗ് ചെയതാണ് രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘പിണറായി വിജയന്റെ കൈവശം എൻ്റെ ഫോൺ നമ്പർ ഉണ്ട്. കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ അക്കാര്യം എന്നെ അറിയിക്കാവുന്നതാണ്. ഞാൻ അത് പ്രധാനമന്ത്രി മോദി ജിയുമായി സംസാരിക്കാം’ എന്നാണ് രാജീവ് ചന്ദ്രശേഖർ കുറിച്ചത്.

അതേസമയം മറ്റൊരു പോസ്റ്റുകൂടി രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടുവെന്നും ചെലവ് കൂടുമെങ്കിലും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമ്മിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ തന്നെ നിർമ്മിക്കാൻ അദ്ദേഹം അനുമതി നൽകിയിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
പോസ്റ്റ്
ഞങ്ങളുടെ വാഗ്ദാനം, ഞങ്ങൾ പാലിച്ചിരിക്കുന്നു…
2026 വികസിത കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുന്നു…
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി ജിയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടു. ചെലവ് കൂടുമെങ്കിലും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമ്മിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ തന്നെ നിർമ്മിക്കാൻ അദ്ദേഹം അനുമതി നൽകിയിരിക്കുന്നു.
ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിൽ ദേശീയപാതയോരത്തുള്ളവർക്ക് ഇതൊരു വലിയ ആശ്വാസമാകും. അവരുടെ പ്രശ്നങ്ങൾ നരേന്ദ്ര മോദി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് അന്നേ ഞാൻ വാക്ക് നൽകിയിരുന്നു.
കൂടാതെ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നും, സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര വിതരണം ഉറപ്പാക്കുമെന്നും
നിതിൻ ജി അറിയിച്ചിട്ടുണ്ട്. കൂടെയുണ്ടാകും ഞങ്ങൾ







