കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കോൺഗ്രസിനുള്ളിൽ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആശങ്ക നിസാരമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
@RahulGandhi Gandhi’concern about BJP sleeping cells inside Congress is not so simple. It seems that @sashhitharoor is in search of his berth in that cell.@BJP4India knows how to make use of such elements.For them, even the fight against terrorism is a hunt for party gains!
— Binoy Viswam (@BinoyViswam1) May 18, 2025
Read more