ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ദ്ധിക്കുന്നു: തലശ്ശേരി അതിരൂപതാ ഇടയലേഖനം

ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മംനല്‍കി സ്നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം.

നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം -ഇടയലേഖനത്തില്‍ പറയുന്നു.

ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനംചെയ്തത്. ആചാര്യ വിനോബ ഭാവെ ആവിഷ്‌കരിച്ച ‘ഭൂദാനപ്രസ്ഥാനം’ പോലെ ഇടവകകളിലെ ഭൂരഹിതര്‍ക്ക് ഭവനനിര്‍മാണത്തിനാവശ്യമായ അഞ്ചോ ആറോ സെന്റ് ഭൂമി നല്‍കാന്‍ ഭൂസ്വത്തുള്ളവര്‍ തയ്യാറാകണം. കൂടുതല്‍ ഭൂമിയുള്ള ഇടവക പള്ളികളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മാതൃക കാട്ടണം.’

അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഭവനനിര്‍മാണ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അതിരൂപതയില്‍ ഭൂദാനത്തിന് ബിഷപ്പിന്റെ ആഹ്വാനം.

ജസ്റ്റിസ് കോശി കമ്മിഷനുള്ള വിവരശേഖരണത്തിനായി നടത്തിയ സര്‍വേയില്‍ സ്വന്തമായി ഭവനം നിര്‍മിക്കാന്‍ അഞ്ചുസെന്റ് ഭൂമിപോലുമില്ലാത്ത 700-ഓളം കുടുംബങ്ങള്‍ നമ്മുടെ അതിരൂപതയിലുണ്ട് എന്നാണ് കണ്ടെത്തല്‍.

Read more

ഈ ഭൂരഹിതര്‍ക്കെല്ലാം ഭവനനിര്‍മാണത്തിനാവശ്യമായ ഭൂമി നല്‍കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നമുക്ക് സാധിക്കും. ഇടവകതലത്തില്‍ ഭൂദാനത്തിന് പ്രചോദനം നല്‍കാന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത് പ്രയോജനകരമാകും. സ്വന്തം വീട്ടുമുറ്റത്ത് വാഹനമെത്തുന്ന വഴിയില്ലാത്ത കുടുംബങ്ങള്‍ക്കായി വഴി വിട്ടുനല്‍കണം