സത്യപ്രതിജ്ഞാദിനം കരിദിനമായി ആചരിക്കുമെന്ന് എ.ബി.വി.പി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാദിനം കരിദിനമായി ആചരിക്കുമെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എം.എം.ഷാജി അറിയിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മാതൃകയാകേണ്ടവർ ജനങ്ങൾക്ക് വെല്ലുവിളിയുയർത്തി കോവിഡ് വ്യാപനത്തിനുള്ള സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വൈ​കീ​ട്ട്​ മൂ​ന്ന​ര​ക്ക്​ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ പ​ന്ത​ലി​ലാ​ണ്​ സത്യപ്രതിജ്ഞാ ച​ട​ങ്ങ്. മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റ്​ മ​ന്ത്രി​മാ​ർ​ക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ​ക​ർ​ശ​ന കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഹ്ര​സ്വ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം മ​ന്ത്രി​മാ​ർ സെ​ക്ര​​ട്ടേ​റി​യ​റ്റി​ലെ​ത്തി ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കും.വ​മ്പ​ൻ ആ​ഘോ​ഷ​ത്താേ​ടെ​യും വ​ൻ ജ​ന​സാ​ന്നി​ധ്യ​ത്തി​ലും​ പു​തി​യ സ​ർ​ക്കാ​റു​ക​ൾ അ​ധി​കാ​ര​മേ​റു​ന്ന​താ​ണ്​ പ​തി​വെ​ങ്കി​ലും കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ട​യി​ൽ ഇ​ക്കു​റി അ​തൊ​ന്നു​മി​ല്ല.

500 ​പേ​ർ​ക്കാ​യി പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി​യ പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ ക്ഷ​ണ​ക്ക​ത്തു​ക​ളും കൈ​മാ​റി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ കോ​വി​ഡി​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷം പ​െ​ങ്ക​ടു​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. നി​ശ്ച​യി​ച്ച 500നെ​ക്കാ​ൾ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​നാ​ണ്​ സാ​ധ്യ​ത.