സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരന്‍; പാര്‍ട്ടിക്കാര്‍ തന്നെ തള്ളിപ്പറയുമെന്ന് പി. സി ചാക്കോ

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ പിസി ചാക്കോ രംഗത്ത്. സുധാകരന്‍ തോക്ക് കൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരനെന്നാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ വിമര്‍ശനം. കേരളത്തിലെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ലെന്ന് ചാക്കോ പറഞ്ഞു. സുധാകരനില്‍ നിന്നും നല്ലവാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്നും, പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ താമസിയാതെ സുധാകരനെ തള്ളിപ്പറയുമെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ നിലനില്‍പ്പിനായി മാത്രമെന്നും ചാക്കോ വിമര്‍ശിച്ചു. അതിനിടെ കൊലപാതക രാഷ്ട്രീയത്തില്‍ സുധാകരന്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കെ എസ് യു തൃശൂര്‍ ജില്ലാ സെക്രട്ടറി രാജിവെച്ചു. ധീരജിന്റെ കൊലപാതകികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് കെ എസ് യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ് രാജിവെച്ചത്.

Read more

കഴിഞ്ഞ ദിവസം ധീരജ് കൊലപാതകത്തില്‍ അറസ്റ്റിലായ നിഖില്‍ പൈലി അടക്കമുള്ളവരെ പിന്തുണച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു. നിഖിലിന് പാര്‍ട്ടി സഹായം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.