കര്‍ശന നടപടി; ബാബുവിന് എതിരെ വനംവകുപ്പ് കേസെടുക്കും

മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ അകപ്പെടുകയും ആശങ്കകള്‍ നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം സൈന്യം രക്ഷപ്പെടുത്തുകയും ചെയ്ത ബാബു ആരോഗ്യം വീണ്ടെടുക്കുന്നു. വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തി ബാബുവിനും കൂട്ടുകാര്‍ക്കും എതിരെ കേസ് എടുക്കാനുള്ള നീക്കമാണ് വനം വകുപ്പിന്റെ പരിഗണനയിലുള്ളത്.

ബാബുവിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മലകയറി സമയത്ത് കാല് തട്ടിയാണ് അപകടമുണ്ടായത് എന്നാണ് ബാബു പറഞ്ഞതെന്നും മാതാവ് പ്രതികരിച്ചു. നിലവില്‍ ശരീര വേദനയും ക്ഷീണമാണുള്ളത്.

മറ്റ് പ്രശ്നങ്ങളില്ലെങ്കില്‍ ഉടന്‍ ആശുപത്രിവിടുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ലോകം മുഴുവന്‍ ബാബുവിനായി നല്‍കിയ പ്രാര്‍ത്ഥനയും ഉണര്‍ന്ന് പ്രവര്‍ത്തിച്ച അധികൃതരോടും നന്ദിയുണ്ടെന്നും മാതാവ് പ്രതികരിച്ചു.

രണ്ട് കൂട്ടുകാര്‍ക്കൊപ്പം മല കയറിയ ബാബു കുടെയുള്ളവര്‍ മടങ്ങിയപ്പോളും മുകളിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കല്ലില്‍ കാല്‍തട്ടിയാണ് അപകടം ഉണ്ടായത്. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍ പാറയില്‍ പിടിച്ചിരിക്കുകയായിരുന്നു എന്നുമാണ് ബാബും അപകടത്തെ കുറച്ച് വിശദീകരിച്ചതെന്നും മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.