ശ്രീജ ശ്യാം മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചു

ജേര്‍ണലിസ്റ്റ് ശ്രീജ ശ്യാം മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചു. ശ്രീജ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് അക്കൌണ്ടിലൂടെ പങ്കുവെച്ചത്. ചാനലിലെ പ്രൈം ടൈം ചര്‍ച്ചകളുടെ അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചയുമുള്ള മുഖമാണ് ശ്രീജയുടേത്.

കുറിപ്പ് ഇങ്ങനെ

ഇന്നലെ മാതൃഭൂമിയില്‍ നിന്ന് ഇറങ്ങി! ജീവിതത്തിലെയും കരിയറിലെയും ഏറ്റവും പ്രധാനപ്പെട്ട 8 വര്‍ഷങ്ങളാണ് മാതൃഭൂമി എന്ന ബ്രാന്‍ഡിനൊപ്പം ചേര്‍ത്തുവെച്ചത്. ഞാന്‍ എന്ന വ്യക്തിയെ, പ്രൊഫെഷനലിനെ രാകിമിനുക്കിയ എട്ട് വര്‍ഷങ്ങള്‍!

പ്രിയപ്പെട്ട നൂറുനൂറു മുഖങ്ങള്‍, ഒരായിരം നിമിഷങ്ങള്‍… ഒക്കെ മനസ്സിലേക്ക് ഓടിവരുന്നുണ്ട്. അതാണ് ഏറ്റവും വലിയ സമ്പാദ്യം. അതിന്റെ കരുത്തിലാണ് മുന്നോട്ടുള്ള യാത്ര.

ഇതുവരെ തന്ന സ്‌നേഹം, പിന്തുണ, വിമര്‍ശനം, തിരുത്തല്‍ അതൊക്കെ ഇനിയും ഉണ്ടാവണം! യാത്ര എങ്ങോട്ടാണെന്നും എന്താണെന്നുമൊക്കെ വഴിയേ അറിയിക്കാം

Read more