ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള നില ആയിട്ടില്ല; പ്രതികളുമായുള്ള ബന്ധം സമിതി അന്വേഷിക്കും: മുഖ്യമന്ത്രി

 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള നില ആയിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളുമായുള്ള ശിവശങ്കറിന്റെ ബന്ധം നിയതമായ രീതിയിൽ ഉള്ളതാണോ എന്ന് അന്വേഷിക്കും എന്നും അതിനായി നേരത്തെ നിയമന കാര്യം അന്വേഷിക്കാൻ ചുമത്തപ്പെടുത്തിയിട്ടുള്ള ചീഫ് സെക്രട്ടറിയും ധനകാര്യ എ.സി.എസും അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള നില ആയിട്ടില്ല.എന്നാൽ അതിൽ ഒരു പ്രശ്നമുണ്ട് ഈ പറയുന്ന വിവാദ വനിതയുമായുള്ള ബന്ധം നേരത്തെ നാട്ടുകാർ പറഞ്ഞ കാര്യം ഉണ്ടായിരുന്നു അതിന് അപ്പുറം ഇപ്പൊ ടെലിഫോൺ ബന്ധത്തിന്റെ കാര്യം പുറത്തുവന്നിട്ടുണ്ട്, പിന്നെ അതിൽ ബന്ധപ്പെട്ട മറ്റൊരു പ്രതിയുമായും ഇദ്ദേഹം ബന്ധപ്പെട്ടതായി വാർത്തകൾ ഇപ്പോൾ വന്നിട്ടുണ്ട്. അപ്പോൾ ആ ബന്ധപ്പെടൽ അത് നിയതമായ രീതിയിൽ ആണോ എന്നതിനെ കുറിച്ച് അന്വേഷിക്കേണ്ടതായിട്ട് ഉണ്ട്. ആ അന്വേഷണം നേരത്തെ നിയമന കാര്യം അന്വേഷിക്കാൻ ചുമത്തപ്പെടുത്തിയിട്ടുള്ള ചീഫ് സെക്രട്ടറിയും ധനകാര്യ എ.സി.എസും അടങ്ങുന്ന സമിതിയുണ്ട് ആ സമിതി തന്നെ അന്വേഷിക്കും.”-മുഖ്യമന്ത്രി പറഞ്ഞു.