കേരളത്തിലെ എസ്‌ഐആർ ഹർജികൾ; വിശദവാദം കേൾക്കാൻ ഹൈക്കോടതി, വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ്‌ഐആർ ഹർജികളിൽ വിശദവാദം കേൾക്കാൻ ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ അടക്കം നൽകിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിശദവാദം കേള്‍ക്കുക. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവര്‍ ഹര്‍ജി നൽകിയിരുന്നു. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. എസ്ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നതിനാൽ അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ നൽകിയ ഹര്‍ജിയിലെ ആവശ്യം. എസ്ഐആറിന്‍റെ അടിയന്തര സാഹചര്യം മനസിലാക്കി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു.

Read more