പണം വാങ്ങി പിഎച്ച്ഡി പ്രബന്ധം എഴുതി നല്‍കിയെന്ന സാഹിത്യകാരി ഇന്ദുമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കി സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനാണ് എസ്‌ഐഒ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പിഎച്ച്ഡി പ്രബന്ധങ്ങള്‍ മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങി എഴുതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇന്ദുവിന്റെ വെളിപ്പെടുത്തലിന് സമാനമായ ഫേസ്ബുക്ക് പോസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെയുള്ള സാഹിത്യകാരിയുടെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഗൗരവ സ്വഭാവമുള്ളതാണെന്നാണ് എസ്‌ഐഒ പ്രവര്‍ത്തകന്‍ പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.
അതേസമയം എസ്‌ഐഒ പ്രവര്‍ത്തകന്റെ പരാതിയ്‌ക്കെതിരെയും ഇന്ദു മേനോന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. താന്‍ നടത്തിയത് വെളിപ്പെടുത്തല്‍ അല്ലെന്നും തന്റേത് സര്‍ക്കാസം ആയിരുന്നെന്നുമാണ് ഇന്ദുമേനോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ പണം വാങ്ങി പ്രബന്ധം എഴുതി നല്‍കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളാണെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു.