സില്‍വര്‍ലൈന്‍ കേരളത്തിന്റെ വികസനത്തിന് അനിവാര്യം; ബുള്ളറ്റ് ട്രെയിനിന്റെ സാഹചര്യം വ്യത്യസ്തമെന്ന് യെച്ചൂരി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തുടരണം. ബുള്ളറ്റ് ട്രെയിനിന്റെ സാഹചര്യം സില്‍വര്‍ലൈനില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ബുള്ളറ്റ് ട്രെയിനില്‍ ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാരം നല്‍കല്‍ എന്നീ വിഷയങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. സില്‍വര്‍ലൈനിന്റെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച അറിയില്ല. ഇപ്പോള്‍ സര്‍വേ മാത്രമാണ് നടക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് വ്യവസ്ഥകള്‍ തീരുമാനിക്കുന്നതേയുള്ളൂ. യാന്ത്രികമായി രണ്ടു പദ്ധതികളെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും യെച്ചൂരി വ്യക്തമാക്കി.

ജാതി സെൻസറിനെ സിപിഎം അനുകൂലിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് പരിശോധിക്കും. മാംസം കഴിക്കുന്നതും ഹിജാബ് ധിരിക്കുന്നതുമാണ് ബിജെപിയ്ക്ക് പ്രശ്‌നമെന്നും തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊന്നും അവര്‍ക്ക് വിഷയമേ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രാദേശിക പ്രശ്‌നങ്ങളില്‍ പിരഹാരം ഉണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.