അന്ത്യനിമിഷത്തിലും വയനാടിനെ മറക്കാതെ യെച്ചൂരി; സിപിഎം ജനറല്‍ സെക്രട്ടറി കേരളത്തിന് നല്‍കണമെന്നാഗ്രഹിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി ഭാര്യ സീമ ചിഷ്തി

വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കണമെന്ന് ആഗ്രഹിച്ച തുക കേരളത്തിന് കൈമാറി യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി. ആശുപത്രിക്കിടക്കയില്‍ വെച്ചാണ് അദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് അദേഹം മരണപ്പെടുകയായിരുന്നു. ഈ തുകയാണ് ഇന്നലെ ഭാര്യ കേരള ഹൗസില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കണമെന്ന് സീതാറാം യെച്ചൂരി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറിയതെന്നും സീമ ചിഷ്തി വ്യക്തമാക്കി. ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി വ്യവസായ മന്ത്രി പി. രാജീവ്, പ്രഫ. കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഹായം കൈമാറിയത്.