ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യ ഹർജി തള്ളി

ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടിയായി മുൻ‌കൂർ ജാമ്യ ഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ.

ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം. പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിൽ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്സിൽ എഴുതിയത്.

Read more