ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്പലക്കൊള്ളയിൽ ഉളുപ്പുണ്ടെങ്കിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വേറെ സമുദായത്തിൽ ആണെങ്കിൽ പിണറായി ഇപ്പോൾ തന്നെ പോയി കാല് പിടിച്ചു മാപ്പ് പറഞ്ഞേനെയെന്നും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും മുനമ്പത്തിൽ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി സ്പോൺസറായി അവതരിച്ച് നടപ്പാക്കിയ കാര്യങ്ങളിൽ പലതിനും പണം മുടക്കിയത് മറ്റുള്ളവരാണ്. ഇതിന്റെ വിശദാംശങ്ങളും പോറ്റി ശബരിമലയിൽ നൽകിയ സംഭാവനകളുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. ദേവസ്വം ബോർഡിനെ പറ്റിച്ച് പാളികളിൽനിന്ന് രണ്ടുകിലോ സ്വർണം കൈവശപ്പെടുത്താമെന്ന് ലക്ഷ്യമിട്ടാണ് തകിടുകൾ അറ്റകുറ്റപ്പണി നടത്തി പുതുക്കിത്തരാമെന്നുപറഞ്ഞ് ബോർഡിനെ സമീപിച്ചതെന്നാണ് വിജിലൻസ് നിഗമനം.
Read more
സ്പോൺസറായി നടത്തിയ എല്ലാകാര്യങ്ങളും അന്വേഷിക്കണമെന്നും യഥാർഥ സ്പോൺസറെ കണ്ടെത്തണമെന്നും ദേവസ്വം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേടായ വാതിൽമാറ്റി പുതിയത് നിർമിച്ച് സ്വർണംപൂശിയത് പോറ്റിയാണെന്നാണ് പറഞ്ഞിരുന്നത്. യഥാർഥ സ്പോൺസർ കർണാടക ബല്ലാരി സ്വദേശിയായ ബിസിനസുകാരൻ ഗോവർധനനായിരുന്നു.







