'സ്വർണം ചെമ്പാണെന്ന് എൻ വാസു രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്ന് റിമാൻഡ് റിപ്പോർട്ട്'; ശബരിമല സ്വർണക്കൊള്ളയിൽ കുരുക്ക് മുറുകുന്നു, പദ്മകുമാറിന്റെ അറസ്റ്റ് ഉടൻ?

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പദ്മകുമാറിന് കുരുക്കായി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്. എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്ന് റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്വർണകൊള്ളയിൽ ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കുന്നതാണ് റിമാൻ്റ് റിപ്പോർട്ട്. ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർ‌ട്ടിൽ പറയുന്നുണ്ട്.

സ്വർണം പൂശിയ കട്ടിളപാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നുവെന്നും എന്നിട്ടും സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കി. ഈ രേഖ വച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്.

Read more