കേരളത്തില്‍ അടുത്ത മൂന്നുദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ തെക്കന്‍ ജില്ലകളിലാണ് മഴ വ്യാപിക്കുക. ഇന്നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തിന്റെ മലയോര മേഖലയില്‍ മഴ സാധ്യതയുണ്ട്. ഇന്നും നാളെയും മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് നിഗമനം.
Read more
അതേസമയം, അറബികടലില്‍ രൂപം കൊണ്ട് തേജ് ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വേഗതയുണ്ടാകാന്‍ സാധ്യത. ചൊവ്വ ഉച്ചയോടെ മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് ഒമാന്‍, യെമന്‍ തീരത്ത് കരയില്‍ പ്രവേശിക്കും. ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് ഭീഷണിയാകില്ലെന്നാണ് നിഗമനം. ഈ വര്‍ഷത്തെ മൂന്നാമത്തെയും അറബികടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് തേജ്.