'ഡി.വൈ.എഫ്‌.ഐ പരിപാടികളില്‍ മാത്രം പങ്കെടുക്കുന്നത് കൊണ്ടുള്ള തോന്നലാണ്'; എം.വി ഗോവിന്ദനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാരാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താങ്കള്‍ ഡിവൈഎഫ്‌ഐ പരിപാടികളില്‍ മാത്രം പങ്കെടുക്കുന്നത് കൊണ്ടുള്ള തോന്നലാണിതെന്നാണ് പരിഹാസം.

യുവജന സംഘടനകളില്‍ കൂടുതല്‍ ആളുകളും മദ്യപിക്കുന്നവരായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണം. കേരളം മയക്കുമരുന്ന് ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

യുവജന സംഘടനകളില്‍ നല്ലൊരു ഭാഗവും കുടിയന്മാരെന്ന് ഗോവിന്ദന്‍ മന്ത്രി….
താങ്കള്‍ DYFI പരിപാടികള്‍ക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണത്…