നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം; വൈകിയാല്‍ നിയമനടപടിയുമായി മുന്നോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി പിവി അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി പിവി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും അല്ലാത്തപക്ഷം നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചാണ് പിവി അന്‍വര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരിക്കുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അന്‍വറിന്റെ രാഷ്ട്രീയ ഭാവിയെ സ്വാധീനിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിന് മുന്‍പായി മുന്നണി പ്രവേശനം എന്നതായിരുന്നു പിവി അന്‍വറിന്റെ ലക്ഷ്യം. ഇതിനായി അന്‍വര്‍ യുഡിഎഫിന് മുന്നില്‍ നിബന്ധനകളും വച്ചിരുന്നു. ഒന്നുകില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണം അല്ലെങ്കില്‍ തനിക്ക് മുന്നണി പ്രവേശനം എന്നതായിരുന്നു അന്‍വറിന്റെ നിബന്ധന.

എന്നാല്‍ ഇതോടകം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ അന്‍വറിനെ മുന്നണിയിലെ ഘടകക്ഷിയായി പരിഗണിക്കാന്‍ യുഡിഎഫിന് സാധിക്കില്ല. ഹൈക്കമാന്റ് അനുമതി ലഭിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അസോസിയേറ്റ് പാര്‍ട്ടിയാക്കാനാണ് പദ്ധതി. അസോസിയേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് നില്‍ക്കുന്ന പാര്‍ട്ടിയായിരിക്കില്ല.

Read more

നിലവില്‍ ആര്‍എംപി മാത്രമാണ് യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടി. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.