ഏഴ് വയസുകാരനായ പേരക്കുട്ടിയെ പീഡിപ്പിച്ചു; ഇടുക്കിയില്‍ 64കാരന് 73 വര്‍ഷം തടവ്

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 64കാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതിയുടേതാണ് വിധി. 73 വര്‍ഷം തടവിനെ കൂടാതെ 1,60,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിലായി വിധിച്ച എല്ലാ ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. ചുരുങ്ങിയത് 20 വര്‍ഷം പ്രതി ജയിലിലാവും.പ്രതി നല്‍കുന്ന പിഴ തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019 ല്‍ മുരിക്കാശ്ശേരി പേലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. പറമ്പില്‍ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരില്‍ കണ്ടത്. ഇവരുടെ മൊഴിയിലാണ് കേസെടുത്തത്. പിതാവിനെ രക്ഷിയ്ക്കുവാന്‍, പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന്‍ വിചാരണാ വേളയില്‍ കൂറുമാറിയിരുന്നു.

Read more

അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിയ്ക്ക് നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സനീഷ് എസ് എസ് ഹാജരായി.