പരിസ്ഥിതിയ്ക്ക് ഏറ്റവും ദോഷകരമായ് ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് എതിരായി വ്യത്യസ്തമായ രീതിയില്‍ പോരാട്ടമുഖം തുറക്കുകയാണ് ജയ് ഭാരത് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ജയ് ഭാരത് കോളേജിലെ എഞ്ചിനിയറിങ്, ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഈ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ക്യാമ്പസില്‍ ഒരു വര്‍ഷം ഉണ്ടാകുന്ന പ്ലാസ്റ്റിക് മറ്റ് ഇതര മാലിന്യങ്ങളും ശേഖരിച്ച് അതിലൂടെ വിവിധ തരത്തിലുള്ള രൂപങ്ങളും, വിവിധ തരത്തിലുള്ള മാതൃകകളും സൃഷ്ടിക്കുകയാണ് കുട്ടികള്‍.
ജയ് ഭാരത് കോളേജ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്റെ ചെയര്‍മാന്‍ എഎം കരീമിന്റെ മനസ്സില്‍ ഉദിച്ച ആശയം കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അലൂമിനിയുടെ സഹായത്തോടെ ഒരുമിച്ചു നിന്നു പ്രാവര്‍ത്തികമാക്കുകയായിരുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ തീ പിടുത്തവും, ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണെടുക്കേണ്ടി വന്നപ്പോള്‍ മണ്ണില്‍ നിന്നും ലഭിച്ചിട്ടുള്ള പ്ലാസ്റ്റിക്കിന്റെ അളവുമാണ് അതിനെ കൃത്യമായി ശേഖരിച്ചു സംസ്‌ക്കരിക്കുന്നതിനി വേണ്ടിയിട്ടുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയില്‍ ചെയര്‍മാന്‍ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്‌ക്കരിച്ചത്. ചെയര്‍മാന്റെ ആ ഒരു ആശയത്തെ അലുമിനി അസോസിയേഷനും കോളേജിലെ സ്റ്റുഡന്‍സും അദ്ധ്യാപകരും ചേര്‍ന്ന് ഏറ്റെടുത്തപ്പോഴാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിയായ് അതിനെ മാറ്റുവാന്‍ സാധിച്ചത്. ക്യാമ്പാസിലെ മലിന്യങ്ങള്‍ക്ക് പുറമേ തൊട്ടടുത്ത കടകളിലെയും വീടുകളിലെയും മലിന്യവും ഇതിനായി ശേഖരിച്ചിരുന്നു.
മില്‍മ പായ്ക്കറ്റുകള്‍ കൊണ്ട് ഒരു പശുവിനെയും മറ്റു രൂപങ്ങളും നിര്‍മ്മിച്ചെടുക്കുവാനായിട്ടാണ് അത് പ്രദര്‍ശനത്തിനു ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു വര്‍ഷം ക്യാമ്പസില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്, പേപ്പര്‍, തുണി മറ്റ് സാധനങ്ങള്‍ എന്തിനെയും ഇത്തരത്തില്‍ പല രൂപങ്ങളായി ക്യാമ്പസില്‍ പ്രദര്‍ശനം ഒരുക്കുകയാണ്. ഇതിലൂടെ മാലിന്യം കൃത്യമായി ശേഖരിക്കുവാനും മണ്ണില്‍ വലിച്ചെറിയുന്നത് തടയാനും സാധിക്കും. വിവിധ സാമൂഹിക സംഘടനകള്‍, പ്രകൃതി സംരക്ഷണ സംഘടനകള്‍ ശിചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോട് കൂടി ഈ പദ്ധതി കേരളത്തില്‍ മുഴുവന്‍ സ്ഥലങ്ങളിലും വ്യാപിപ്പിക്കുന്നതിനും ക്യാമ്പസില്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ ഒരു കൃത്രമ മരം വളര്‍ത്തുന്നതിനും ക്യാമ്പസില്‍ ആ വര്‍ഷത്തിലെ മുഴുവന്‍ പ്ലാസ്റ്റിക്കുകളും മരത്തില്‍ ശേഖരിക്കാനും യഥാര്‍ത്ഥ മരംപോലെ ആ കൃത്രിമ മരം വളരുകയും ചെയ്യുന്ന രീതിയില്‍ ആണ് ഇതിനെ രൂപ കല്പന ചെയ്തിട്ടുള്ളത്.
ജയ് ഭാരത് തുടങ്ങി വയ്ക്കുന്ന ഈ ആശയം കേരളത്തിലെ മറ്റു കോളേജുകള്‍ ഏറ്റെടുത്തു നടപ്പിലാക്കി സമൂഹത്തിന് ഒരു മാലിന്യ ശേഖരണ മാതൃക സൃഷ്ടിക്കണം എന്ന് ജയ് ഭാരത് പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
ജയ്ഭാരത് കോളേജുകളുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ അമ്പതില്‍ പരം എന്‍ജിനീയറിങ്- ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്- പോളിടെക്‌നിക്- കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ജെ ബി ഫെസ്റ്റ് 2025 ഫെബ്രുവരി 6 മുതല്‍ 8 വരെ അറയ്ക്കപ്പടി ജയ്ഭാരത് കാമ്പസില്‍ നടക്കുകയാണ്. പ്രൈസ്മണി ആയിമാത്രം 5 ലക്ഷത്തോളം രൂപ വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്ന വിവിധ മത്സരങ്ങള്‍ ഈ ഫെസ്റ്റിന്റെ മാറ്റുകൂട്ടുന്നു.
ടെക്‌നിക്കല്‍ ഇവന്റ്‌സ്, മാനേജ്‌മെന്റ് ഇവന്റ്‌സ്, ഗെയിംസ്, കള്‍ച്ചറല്‍ ഇവന്റ്‌സ് എന്നീ വിഭാഗങ്ങളിലായി 43 മത്സരയിനങ്ങളും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്നതും എന്‍ജിനീയറിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അനന്ത സാധ്യതകള്‍ വെളിപ്പെടുത്തുന്നതുമായ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍, റോബോ എക്‌സിബിഷന്‍, ഡ്രോണ്‍ ഷോ, ഡ്രോണ്‍ എക്‌സ്‌പോ, പ്രോജക്ട് എക്‌സിബിഷന്‍ തുടങ്ങിയവയും – ജനശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി പരിപാടികളും ഈ വര്‍ഷത്തെ മെഗാ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ജെ ബി ഫെസ്റ്റില്‍ വര്‍ണ്ണ ശബളമായ സംഗീത പരിപാടികള്‍, റോഡ് സുരക്ഷയെ സംബന്ധിച്ച ബോധവല്‍ക്കരണം കൂടി ഉദ്ദേശിച്ചുള്ള ഓട്ടോ ഷോ, ഫുഡ് ഫെസ്റ്റ്, ഇ- സ്‌പോര്‍ട്‌സ് തുടങ്ങിയ പരിപാടികളും ഫെസ്റ്റിവലിന്റെ ആകര്‍ഷണങ്ങളായി മാറും. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചിട്ടുള്ളതും, പുതിയതും പഴയതുമായ മോഡലില്‍ ഉള്ളതുമായ സ്‌പോര്‍ട്‌സ് – ലക്ഷ്വറി – വിന്റേജ് കാറുകളുടെ നിരയും, പഴയ വാഹനങ്ങളുടെ സാന്നിദ്ധ്യവും വാഹന പ്രേമികളെ ഏറെ ആകര്‍ഷിക്കുകയും ഓട്ടോ ഷോയുടെ മാറ്റ് കൂട്ടുകയും ചെയ്യും.
പെരുമ്പാവൂര്‍ ജയ് ഭാരത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള എന്‍ജിനീയറിങ് കോളേജ്, പോളിടെക്‌നിക് കോളേജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നേതൃത്വം നല്‍കുന്ന ഈ മെഗാഫെസ്റ്റ് മാനേജ്‌മെന്റിന്റെ കൂടി സഹകരണത്തോടെ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു കലാ- കായിക – സാങ്കേതിക മേളയാക്കി മാറ്റുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
Read more
ഈ വര്‍ഷത്തെ ജെ ബി ഫെസ്റ്റിനോട് അനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജയ്ഭാരത് ഗ്രൂപ്പ് ചെയര്‍മാന്‍ എ എം കരീം, പ്രിന്‍സിപ്പല്‍മാരായ ഡോ. ഷമീര്‍ കെ മുഹമ്മദ്, ഡോ. കെ എന്‍ നിതേഷ് കുമാര്‍, ഡോ. പ്രദീപ്കുമാര്‍, ശ്രീ ഒ വി അഷര്‍, കോഡിനേറ്റര്‍ ഡോ. ടി ജി സന്തോഷ് കുമാര്‍, അസി: മാനേജര്‍ ബാസിത് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.