കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്ന് പിണറായി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ആയതു കൊണ്ടാണെന്നും പിണറായി പറഞ്ഞു
“തമിഴ്നാട്ടിലെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ച് സംസാരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. തോന്നാതിരുന്നത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്” മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തി.
Read more
മുഖ്യമന്ത്രിയുടെ സുരക്ഷ ഇല്ലാതിരുന്ന കാലത്തും താന്‍ പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ തനിക്ക് വേണ്ടി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.