പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇത്തരം യാത്ര നിഷിദ്ധമല്ല: സുരേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനില്‍ക്കെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര നടത്തുകയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. അതേസമയം കെ.സുരേന്ദ്രന്റെ യാത്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Read more

മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകൻ പരിശോധനയ്ക്ക് ശേഷം പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതില്‍ സന്തോഷമെന്ന ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്.