'കമ്പനികൾ വില കൂട്ടരുത്, ജിഎസ്ടി കുറച്ചതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടണം'; കെഎൻ ബാല​ഗോപാൽ

ജിഎസ്ടി ഇളവിന്റെ ​ഗുണം എല്ലാവർക്കും ലഭിക്കണമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. നികുതി കുറച്ചതിന്റെ ​ഗുണം ജനങ്ങൾക്ക് ലഭിക്കണം. കമ്പനികൾ വില കൂട്ടരുതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയായെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Read more

അതേസമയം പുതിയ ജിഎസ്‌ടി പരിഷ്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അഞ്ച്, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളാണ് പുതിയ ജിഎസ്‌ടി ഘടനയിലുള്ളത്. ആഡംബര വസ്‌തുക്കൾ, ആഡംബര വാഹനങ്ങൾ, പുകയില ഉത്പന്നങ്ങൾ, ലോട്ടറി തുടങ്ങിയവയാണ് 40 ശതമാനത്തിൽ വരിക. മിക്ക ഉത്പന്നങ്ങളും അഞ്ച്, 18 ശതമാനം നികുതികൾക്ക് കീഴിലേക്കു മാറി. ചിലതിന് നികുതി പൂർണമായും ഒഴിവാക്കുകയും ചെയ്‌തു.