മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ സലാമിനെ തള്ളി പാണക്കാട് തങ്ങള്‍. മുസ്ലിം ലീഗ് പ്രസിഡന്റായ സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത് അധിക്ഷേപം പരാമര്‍ശം ശരില്ലെന്ന് പറഞ്ഞാണ്.
മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ തള്ളിയുള്ള പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം വലിയ വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാമെന്നും എന്നാല്‍ വ്യക്തി അധിക്ഷേപങ്ങള്‍ പാടില്ലെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.
വ്യക്തി അധിക്ഷേപം നല്ല കാര്യമല്ല. ഇത്തരം കാര്യങ്ങളില്‍ എല്ലാവരും സൂക്ഷിക്കണമെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ സലാം രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നും ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണമെന്നുമായിരുന്നു സലാമിന്റെ അധിക്ഷേപ വാക്കുകള്‍. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.
Read more
‘പതിനായിരം കോടി രൂപ തന്നാലും ഇത്തരം വര്‍ഗീയ വിഷം നമ്മുടെ സംസ്ഥാനത്ത് കൊണ്ടുവരില്ലെന്ന് ബംഗാളിലെ വനിതാ മുഖ്യമന്ത്രിയായ മമതാജി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് അതില്‍ പോയി ഒപ്പിട്ടത് എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടും കെട്ടൊരു മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം.







