പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ലീഡ് തിരിച്ച് പിടിച്ച് ബിജെപി. അഞ്ചാം റൗണ്ട്പൂർത്തിയാകുമ്പോൾ സി കൃഷ്ണകുമാർ 963 വോട്ടുകൾക്ക് മുന്നിലാണ്. ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോൾ പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ചിത്രത്തിലില്ലാതെ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്.

Read more

അതേസമയം പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി. ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ റോഡിലിറങ്ങി. കോൺ​ഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് പ്രതികരിക്കാൻ തുടങ്ങി. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.