പടയപ്പയ്ക്ക് വിശക്കുന്നു, മാലിന്യം കഴിക്കാൻ മൂന്നാറിലെ മാലിന്യ പ്ലാന്റിലെത്തി; വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

മൂന്നാറിലെ കാട്ടാന പടയപ്പ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി  നാട്ടുകാർ.നിരന്തരം ജനവാസ മേഖലകളിലെ മാലിന്യം കഴിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാർ  പടയപ്പയെ കാട് കയറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തുന്ന പടയപ്പ    പ്ലാന്റിലെ മാലിന്യം കഴിക്കുന്നത് പതിവായിരിക്കുകയാണ്.

ആന ഇവിടുത്തെ പച്ചക്കറി മാലിന്യങ്ങൾക്കൊപ്പം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കളിക്കുന്നുണ്ട്.പൊതുവേ അപകടകാരിയല്ലാത്ത കാട്ടാനയാണ് പടയപ്പ. ഇടക്കിടെ പടയപ്പ നാട്ടിലിറങ്ങുന്നത് പതിവാണ്. മൂന്നാർ ടൗണിലിറങ്ങുന്ന പടയപ്പ വഴിയാത്രക്കാരെയോ,പ്രദേശ വാസികളേയോ ആരെയും തന്നെ ഉപദ്രവിക്കാറില്ല. ഇപ്പോൾ സ്ഥിരമായി ഭക്ഷണം തേടി മാലിന്യ പ്ലാന്റിലെത്തുന്നതോടെ ആന  വരുന്നത് ശല്യമാവുകയാണ് എന്നാണ് പ്രദേശവാസികളുടെ പരാതി.

പടയപ്പ ഇതുവരെ ആളുകളെ ആക്രമിച്ചിട്ടില്ല. ഭക്ഷണം തേടിയാണ് പലപ്പോഴും നാട്ടിലിറങ്ങുന്നത്.അതുകൊണ്ട് തന്നെ ആനയെക്കൊണ്ട് മറ്റ് ഉപദ്രവങ്ങളൊന്നും തന്നെയില്ലെന്നും നാട്ടുകാർ പറയുന്നു.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കഴിക്കുന്നത് ആനയുടെ ജീവന് ഭീഷണിയാണ്. അതുകൊണ്ടു തന്നെ ആനയുടെ ജീവനും അപകടം ഉണ്ട്.  ഈ സാഹചര്യത്തിൽ ആനയുടെ ആരോഗ്യം  മുന്നിൽ കണ്ട് വനംവകുപ്പ്   അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും  നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Read more

ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങുമ്പോൾ വനംവകുപ്പ് നിരീക്ഷിക്കണം.അതിന് പ്രത്യേക വാച്ച ർമാരെ നിയോഗിക്കണം. ആനയെ തടയാൻ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും വനംവകുപ്പ്  ആനയെ കാട് കയറ്റണമെന്നും ആണ് പ്രധാന ആവശ്യം.