ഉമ്മന്‍ചാണ്ടിയെ നാളെ എയര്‍ ആംബുലന്‍സില്‍ ബാംഗ്‌ളൂരിലേക്ക് മാറ്റും

വിദഗ്ധചികല്‍സക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാളെ ബാംഗ്ളൂരിലേക്ക് മാററും. എയര്‍ലിഫ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ന്യുമോണിയ നിയന്ത്രണവിധേയമായെന്ന് ഡോക്ടര്‍മാര്‍ അറിയച്ചതിനെ തുടര്‍ന്നാണ് വിദഗ്ധ ചികില്‍സക്കായി ബാംഗ്‌ളൂരിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്

തിങ്കളാഴ്ച വൈകിട്ടാണ് ന്യുമോണിയയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ നില തൃപ്തികരണമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ന്യുമോണിയ നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് ഉമ്മചാണ്ടിയെ ബാംഗ്‌ളൂരിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്. തൊണ്ടയില്‍ ബാധിച്ചിരിക്കുന്ന ഗുരുതരമായ രോഗത്തിന് തുടര്‍ ചികല്‍സ അനിവാര്യമാണ്. ചികല്‍സ പൂര്‍ത്തിയാക്കിയതിന് ശേഷമേ അദ്ദേഹം അവിടെ നിന്ന് മടങ്ങു. നാളെ വൈകീട്ടോടെ എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തിരുമാനം.