കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആലപ്പുഴയിൽ കുഴഞ്ഞു വീണ് മരിച്ച യുവാവിന് കോവിഡ്

കേരളത്തിൽ വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ കുഴഞ്ഞ് വീണുമരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കടക്കരപ്പള്ളി സ്വദേശി ജെറിൻ (29) ന്റെ ടെസ്റ്റാണ് പോസിറ്റീവായത്.

ആ​ഗസ്റ്റ് ആറിനാണ് ജെറിൻ മരിച്ചത്. സ്വകാര്യ ചിട്ടി കമ്പനിയിലെ അസിസ്റ്റൻറ് മാനേജർ ആയിരുന്നു. പിസിആർ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.

കോവിഡ് മൂലം നാലു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസർഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.‌‌

Read more

അതേ സമയം ഇന്ന് കേരളത്തിൽ 1420 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.