'കേരളത്തിൽ ഇനി ഹെഡ്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കും, ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട'; പൂർണ അർത്ഥത്തിൽ എൻഇപി നടപ്പിലാക്കുമെന്ന് കെ സുരേന്ദ്രൻ

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പൂർണ അർത്ഥത്തിൽ എൻഇപി നടപ്പിലാക്കുമെന്നും പറഞ്ഞു. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്രം ഇടപെടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം പി എം ശ്രീയിൽ ഡീൽ ഉണ്ടോയെന്ന് പിണറായി പറയട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read more