പിരിവ് നൽകിയില്ല; സി.പി.ഐ പ്രവർത്തകർ വ്യാപാരിയെ മർദ്ദിച്ചതായി പരാതി

ഫണ്ട് പിരിവിനെത്തിയ സിപിഐ  പ്രവർത്തകർ വ്യാപാരിയെ മർദ്ദിച്ചതായി പരാതി. സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിന്റെ നവീകരണ ഫണ്ട് പിരിക്കാനെത്തിയവരാണ് അക്രമം നടത്തിയത്. ചോദിച്ച തുക നൽകാത്തതിന് മർദ്ദിച്ചെന്നാണ് ആരോപണം.പോത്തൻകോട് ജംഗ്ഷനിൽ കട നടത്തുന്ന 61 കാരനായ മാരിയപ്പനാണ് പരാതിപ്പെട്ടത്.

Read more

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിപിഐ ലോക്കൽ കമ്മിറ്റിയംഗവും എ.ഐ.ടി.യു.സി മേഖല ജനറൽ സെക്രട്ടറിയുമായ എം.എം ഷുക്കൂറിന്റെ  നേതൃത്വത്തിൽ നാലംഗസംഘം മാരിയപ്പന്റെ കടയിൽ പിരിവിനെത്തിയത്. മാരിയപ്പൻ 50 രൂപയാണ് പിരിവായി നൽകിയത്. അതു പോര, ചോദിക്കുന്ന പണം വേണമെന്ന് പറഞ്ഞ്  മാരിയപ്പനെ സി.പി.ഐ മേഖലാ ജനറല്‍ സെക്രട്ടറി ഷുക്കൂർ മർദ്ദിച്ചെന്നുമാണ് ആരോപണം. മർദനമേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ  പരാതി നൽകിയത്.