യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയെ സൃഷ്ടിക്കാന്‍ നീക്കം; താഹ മാപ്പുസാക്ഷിയായി അലനെ കുടുക്കില്ലെന്ന് സഹോദരന്‍ ഇജാസ്

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയെ സൃഷ്ടിക്കാന്‍ എന്‍.ഐ.എ ശ്രമിക്കുന്നുവെന്ന് താഹയുടെ കുടുംബം. അലനെയോ താഹയെയോ മാപ്പുസാക്ഷിയാക്കാനാണ് എന്‍.ഐ.എ ശ്രമിക്കുന്നത്. മതിയായ തെളിവില്ലാത്തതിനാലാണ് എന്‍.ഐ.എയുടെ ഈ നീക്കം. താഹ മാപ്പുസാക്ഷിയാകില്ലെന്ന് സഹോദരന്‍ ഇജാസ് മീഡിയവണിനോട് പറഞ്ഞു. അലനും മാപ്പുസാക്ഷിയാകില്ലെന്നാണ് പ്രതീക്ഷയെന്നും ഇജാസ് പറഞ്ഞു.

രണ്ട് പേരും നിരപരാധിയാണെന്നിരിക്കെ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റെയാളെ കുടുക്കി കേസ് നിലനിര്‍ത്താനാണ് നീക്കം. മാപ്പുസാക്ഷിയാകാന്‍ ഇരുവരിലും സമ്മര്‍ദ്ദമുണ്ട്. താഹ മാപ്പുസാക്ഷിയായി അലനെ കുടുക്കില്ലെന്നും സഹോദരന്‍ ഇജാസ് വ്യക്തമാക്കി.

Read more

ഇരുവരും എന്ത് കുറ്റകൃത്യമാണ് ചെയ്തതെന്ന് എന്‍.ഐ.എ കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടില്ലെന്ന് ഇജാസ് പറയുന്നു. ഒരു തെളിവുമില്ലാത്തതിനാല്‍ ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് നിലനിര്‍ത്തി തെളിവുണ്ടാക്കി മുഖം രക്ഷിക്കാനുള്ള ശ്രമം ഭീതിപ്പെടുത്തുന്ന കാര്യമാണ്. താഹ മാത്രമായി ഊരിപ്പോരുന്നതിനോട് തനിക്കും യോജിപ്പില്ല. താഹ ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. ഇരുവരും തന്‍റെ സഹോദരന്മാരാണെന്നും ഇജാസ് പറഞ്ഞു.