'പുതിയ കേരളത്തിന്റെ സൃഷ്ടി ആവശ്യമാണ്'; തരൂരിനെ പിന്തുണച്ച് മലങ്കര കത്തോലിക്ക സഭയും

കേരളത്തില്‍ സജീവമാകാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ശശി തരൂര്‍ എംപിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലങ്കര കത്തോലിക്ക സഭയും. പുതിയ കേരളത്തിന്റെ സൃഷ്ടി ആവശ്യമാണെന്നും ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

സഭാ ആസ്ഥാനത്തു നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. തരൂരിനെ പുസ്തക പ്രകാശന ചടങ്ങിനു കിട്ടിയത് ഭാഗ്യമാണ്. മത നിരാസമല്ല മതേതരത്വമാണ് ആവശ്യമായതെന്നും ബാവ പറഞ്ഞു. ബാവയുടെ പ്രശംസക്ക് ശശി തരൂര്‍ നന്ദി പറഞ്ഞു.

തരൂരിനെ പുകഴ്ത്തി നേരത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും പക്ഷെ ഒപ്പമുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Read more

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് യു ഡി എഫ് പരാജയപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.