കെ റെയിൽ: ഇ ശ്രീധരന്റേത് കപട നിലപാട്; ട്വീറ്റുമായ് എൻ എസ് മാധവൻ

കെ റെയിലിൽ ബ്രോഡ് ഗേജും മേൽപ്പാതയുമാണെങ്കിൽ അനുമതി കിട്ടാൻ സാധ്യതയെന്ന ഇ ശ്രീധരന്റെ അഭിപ്രായത്തിനെതിരെ ട്വീറ്റുമായ് എഴുത്തുകാരനായ എൻ എസ് മാധവൻ രംഗത്ത് വന്നു.

Read more

“ഇതിലും കപടമായ് ഒന്നും ഉണ്ടാകില്ല.ഡൽഹി മെട്രോക്ക് ശ്രീധരൻ സ്റ്റാൻഡേർഡ് ഗേജ്‌ ആണ് പ്ലാൻ ചെയ്തത് .രാഷ്ട്രീയക്കാർ മെട്രോമാനെ തിരസ്കരിച്ചു.രാജി വെക്കാനും അദ്ദേഹം ആഗ്രഹിച്ചു(എല്ലാം അദ്ദേഹം തന്നെ പറഞ്ഞത്).ഇപ്പൊ കെ റെയിലിന്റെ ‘പരമനായ്’ വന്നിട്ട് പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് അദ്ദേഹം” മാധവൻ ട്വീറ്റിൽ പറഞ്ഞു.