ഏ​റ്റെ​ടു​ത്താ​ല്‍ ഏ​റ്റെ​ടു​ത്ത​ത് ത​ന്നെ, എ​ന്‍.​എം. വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത എ​ത്ര​യും വേ​ഗം തീ​ർ​ക്കും: സ​ണ്ണി ജോ​സ​ഫ്

വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇ​തി​ല്‍ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത പാ​ര്‍​ട്ടി​ക്കി​ല്ലെങ്കിലും ധാ​ര്‍​മി​ക ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ജ​യ​ന്‍റെ ക​ട​ബാ​ധ്യ​ത കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ അ​ട​ച്ചു തീ​ര്‍​ക്കും. ഞ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത് അ​ട​യ്ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. ഏ​റ്റെ​ടു​ത്താ​ല്‍ ഏ​റ്റെ​ടു​ത്ത​ത് ത​ന്നെ​യാ​ണ്. സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് ഞ​ങ്ങ​ളു​ടേ​ത്. എ​ങ്കി​ല്‍ പോ​ലും ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യ​ല്ല, ഒ​രു കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നു​ള്ള സ​ന്മ​ന​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ബാധ്യത ഏറ്റെടുത്തതെന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Read more

അതേസമയം, എൻ എം വിജയന്‍റെ മരുമകൾ പത്മജ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്.