സിപിഎം രാഷ്ട്രീയത്തില്‍ സജീവമായി എംവി നികേഷ് കുമാര്‍; കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി മുന്‍ എഡിറ്ററുമായ എം.വി. നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റിയില്‍. നികേഷിനെ പ്രത്യേക ക്ഷണിതാവായാണ് ജില്ല കമ്മിറ്റിയില്‍ സിപിഎം ഉള്‍പ്പെടുത്തിയത്.

തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അഴീക്കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു നികേഷ്. എന്നാല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയോട് അദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്.
ഇതിനുശേഷം വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് മടങ്ങിയ നികേഷ് കുമാര്‍, അടുത്തിടെയാണ് മാധ്യമപ്രവര്‍ത്തനം വീണ്ടും ഉപേക്ഷിച്ചത്. തുടര്‍ന്ന് സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാര്‍ അറിയിച്ചിരുന്നു.

Read more

പി.വി. ഗോപിനാഥ് അധ്യക്ഷനായ യോഗത്തില്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.