മോഹന്‍ ഭാഗവത് മുസ്‌ളിം പള്ളി സന്ദര്‍ശിച്ചു, ആള്‍ ഇന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവിയുമായി ചര്‍ച്ച നടത്തി.

ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് ഡല്‍ഹിയിലെ മുസ്‌ളീം പള്ളിയിലെത്തിഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവിയായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. രാജ്യത്തെ മുസ്‌ളീം മതപണ്ഡിതന്‍മാരുമായി നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ഇല്യാസിയുമായി ചര്‍ച്ച നടത്തിയത്്.

രാജ്യത്തിന് മികച്ച സന്ദേശം നല്‍കുന്ന കൂടിക്കാഴ്ചയായിരുന്നുവെന്നും ഒരു കുടുംബത്തെപ്പോലെ ചര്‍ച്ചകള്‍ നടത്തിയെന്നും ഉമര്‍ അഹമ്മദിന്റെ മകന്‍ സുഹൈബ് ഇല്യാസി പറഞ്ഞു. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അവര്‍ എത്തിയതു തന്നെ ആശ്ചര്യപ്പെടുത്തിയെന്നും സുഹൈബ് പറഞ്ഞു.

ന്യുനപക്ഷ വിഭാഗങ്ങളുമായും സമൂഹത്തിലെ മറ്റ് വിവിധ മേഖലകളിലുള്ളവരുമായും സംവിദിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകളെന്ന് ആര്‍ എസ് എസ് വക്താവ് പറഞ്ഞു. ഇതിന് മുമ്പ് അഞ്ച് മുസ്‌ളീം പ്രമുഖരുമായി മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തിയിരുന്നു.