എംഎൽഎമാർ നിയമസഭയിൽ സജീവമാകണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎമാർ സഭാ നടപടികളിൽ സജീവമായി ഇടപെടണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചർച്ചകളും മറ്റും നടക്കുമ്പോൾ സഭയിൽ തന്നെ ഉണ്ടാകണമെന്നും നിർദേശിച്ചു. സഭയുടെ അവസാനത്തെ സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആരാണ് മത്സരിക്കാൻ വരുന്നതെന്ന് ഇപ്പോൾ നോക്കണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിങ്ങളിൽ ചിലർ മത്സരിച്ചേക്കാം ചിലർ മത്സരിച്ചേക്കില്ല. ഇപ്പോഴത്തെ പ്രവർത്തനങ്ങളെ അതൊന്നും ബാധിക്കേണ്ടതില്ല. മണ്ഡലങ്ങളിലെ പ്രവർത്തനം സജീവമായി കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം’; വിമർശിച്ച് വി ഡി സതീശൻ
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി എന്ന് പറഞ്ഞ വി ഡി സതീശൻ തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനമാണിതെന്നും കുറ്റപ്പെടുത്തി.
52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. സർക്കാർ പാവങ്ങളെ കബളിപ്പിക്കുന്നു. അർദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി.
Read more
തകർന്ന് തരിപ്പണമായി നിൽക്കുന്നത് നാല് വർഷ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ്, ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ച് നിൽക്കുന്നു. സജി ചെറിയാനെ മന്ത്രി സഭയിൽ ഇരുത്തിയാണ് നയപ്രഖ്യാപനത്തിൽ മതേതരത്വം പറയുന്നത്. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആസൂത്രിതമായി നടത്തുന്ന ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎം നടത്തുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.







