“ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ?”: ശിവശങ്കറിന്റെ അറസ്റ്റിൽ പ്രതികരിച്ച് എം.കെ മുനീർ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത് എന്ന് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് എം.കെ മുനീർ. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഇനിയും ആ കസേരയിൽ ഇരിക്കാൻ ഉള്ള ധാർമ്മികതയുടെ അളവുകോൽ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല എന്നും മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു.

എം.കെ മുനീറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

“ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ?”മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഇനിയും ആ കസേരയിൽ ഇരിക്കാൻ ഉള്ള ധാർമ്മികതയുടെ അളവുകോൽ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല..