ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അനുവദിച്ച തുക വെട്ടിക്കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം മറുപടി പറയുകയായിരുന്നു മന്ത്രി.
ഓരോ സ്‌കോളര്‍ഷിപ്പുകള്‍ക്കും അനുവദിച്ച തുക എത്രയാണെന്നതില്‍ വ്യക്തമായ മറുപടി മന്ത്രി നല്‍കിയിട്ടില്ല. തുകവെട്ടിക്കുറയ്ക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും സമുദായ സംഘടനകളും രംഗത്ത് വന്നിരുന്നു. അതേസമയം നിയമസഭയില്‍ സ്പീക്കര്‍ തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്.
Read more
ഇന്ന് അടിയന്തിര പ്രമേയം അവതരണത്തിനിടെയാണ് സംഭവം. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ആദ്യ ഒന്‍പത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആരോപണം നിഷേധിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. സഭയിലെ ഓഡിയോ മ്യൂട് ചെയ്തു. പിന്നീട് സഭാ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാര്‍ച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.







