സ്ത്രീപീഡന വിവരം ഒതുക്കാന്‍ മന്ത്രി ഇടപെട്ടുവെന്ന് ആരോപണം; വീണ്ടും ഫോണ്‍ റെക്കോഡില്‍ കുടുങ്ങി എ. കെ ശശീന്ദ്രന്‍

സ്ത്രീപീഡന വിവരം ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടതായി വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത്. വനം മന്ത്രി എ കെ ശശീന്ദ്രനെതിരെയാണ് മീഡിയാവണ്‍ വാര്‍ത്ത പുറത്തുവിട്ടത്. ശബ്ദ ക്ലിപ്പ് സഹിതമായിരുന്നു ചാനല്‍ വീര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ നടന്ന സംഭവത്തിന് പിന്നാലെ മന്ത്രി പീഡനത്തിനിരയായ യുവതിയുടെ പിതാവിനെ വിളിക്കുന്നു എന്ന് ശബ്ദ ക്ലിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്.

ശശീന്ദ്രനാണ് എന്ന് വ്യക്തമാക്കിയാണ് മന്ത്രിയുടെ സംസാരം തുടങ്ങുന്നത്, കുറച്ചുദിവസം കഴിഞ്ഞു നേരിട്ട് കാണാമെന്നും പാര്‍ട്ടിയിലെ വിഷയം തീര്‍ക്കണം എന്ന് മന്ത്രി പറഞ്ഞപ്പോള്‍ പിതാവ് തിരിച്ച് പാര്‍ട്ടിയില്‍ വിഷയമൊന്നുമില്ലെന്നും പറയുന്നു.

ഗംഗാ ഹോട്ടലിന്റൈ മുതലാളി പത്മാകരന്‍ തന്റെ മകളുടെ കൈക്ക് കേറി പിടിച്ച വിഷയമാണോ, എന്ന് ചോദിക്കുമ്പോള്‍ ആ കേസ് നല്ല നിലയില്‍ തീര്‍ക്കണം എന്ന് മന്ത്രി ആവശ്യപ്പെടുന്നത്.

എന്‍സിപി പ്രാദേശിക നേതാവ് കൂടിയാണ് തന്റെ മകളെ കൈയില്‍ പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പിതാവ് പറയുന്നത്. ഈ കേസാണ് നല്ല രീതിയില്‍ അവസാനിപ്പിക്കണം എന്ന് പറയുന്നത്. കോള്‍ റെക്കോര്‍ഡിന്റെ അവസാന ഭാഗത്ത് മന്ത്രി തന്നെ പറയുന്നുണ്ട് പിന്നെ സംസാരിക്കാം ഫോണിലൂടെ വേണ്ട എന്ന് വ്യക്തമാണ്.

ജൂണ്‍ 28നാണ് യുവതി പരാതി നല്‍കിയത്. എങ്കിലും 21 ദിവസമായിട്ടും കേസില്‍ എഫ്‌ഐആര്‍ ഇട്ടില്ലെന്നാണ് പരാതി. യുവതി ബിജെപി പ്രവര്‍ത്തകയാണ്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി സ്ഥാനാര്‍ത്ഥിയായി യുവതി മത്സരിച്ചിരുന്നു. ഇപ്പോള്‍ പഴയ പോസ്റ്റര്‍ മോശമായ ഓഡിയോ ശബ്ദേശങ്ങളോടെ പ്രചരിക്കുന്നുണ്ടെന്നും ഇത് തന്നെ അപമാനിക്കാനാണെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ മന്ത്രി വിളിച്ച ശബ്ദ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ പിതാവ് എന്‍സിപി നേതാവ് കൂടിയാണ്.