ജയത്തിന് പിന്നാലെ കാപ്പൻ മുംബൈയിൽ എത്തി എൻ.സി.പി നേതാക്കളെ സന്ദർശിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലെ ആവേശവിജയത്തിന് പിന്നാലെ മാണി സി കാപ്പൻ മുതിർന്ന എൻ.സി.പി നേതാക്കളെ കാണാൻ മുംബൈയിലെത്തി.

മുതിർന്ന നേതാക്കളായ സുപ്രിയ സുലേ, പ്രഫൂൽ പട്ടേൽ, ഭൂപേഷ് ബാബു എന്നിവരെയാണ് മാണി സി. കാപ്പൻ കണ്ടത്. സന്ദർശനത്തിന്റെ ചിത്രം സുപ്രിയ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

‘യുഡിഎഫ് എംഎൽഎ മാണി സി. കാപ്പനും ഭൂപേഷ് ബാബുവിനുമൊപ്പം നവി മുംബൈയിൽ. അഭിനന്ദനങ്ങൾ, ആശംസകൾ’- എന്നാണ് സുപ്രിയയുടെ ട്വീറ്റ്.

മാണി സി കാപ്പൻ 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. രണ്ടാമത് വന്ന ജോസ് കെ മാണിക്ക് ആകെ കിട്ടിയത് 54426 വോട്ടു മാത്രമാണ്.