മാണി സി. കാപ്പൻ അവസരവാദി, വഞ്ചകൻ; പാല പിടിച്ചത് കാപ്പന്റെ മികവ് കൊണ്ടല്ലെന്ന് പിണറായി, ചതിച്ചത് ആരെന്ന് ജനത്തിന് അറിയാമെന്ന് കാപ്പന്റെ മറുപടി

ഇടതുമുന്നണി വിട്ട് പാലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ മാണി സി. കാപ്പനെതിരെ രൂക്ഷ വിമർശനം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

മാണി സി. കാപ്പൻ അവസരവാദിയാണെന്നും സ്വന്തം പാർട്ടിയേയും ഇടതുമുന്നണിയേയും വഞ്ചിച്ച ആളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അവസരവാദികൾക്ക് എല്ലാ കാലത്തും ജനം ശിക്ഷ നൽകിയിട്ടുണ്ടെന്നും അത് പാലായിൽ ഇത്തവണ ഉണ്ടാകുമെന്നും പിണറായി വിജയൻ കൂട്ടിചേർത്തു.

പാലായിൽ നടന്ന യോഗത്തിലായിരുന്നു മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനം. കഴിഞ്ഞ തവണത്തേത് മാണി സി. കാപ്പന്റെയല്ല, ഇടതുമുന്നണിയുടെ വിജയമാണെന്നും പിണറായി പറഞ്ഞു.

Read more

എന്നാൽ ആര് ആരെ ചതിച്ചു എന്ന് പാലായിലെ ജനങ്ങൾക്കറിയാമെന്ന് മാണി സി.കാപ്പൻ തിരിച്ചടിച്ചു. മേയ് രണ്ടിന് ഫലം വരുമ്പോൾ എല്ലാവർക്കും കാര്യം മനസ്സിലാകുമെന്നും കാപ്പൻ പറഞ്ഞു.