'ഈ സ്ഥലം നോക്കിവെച്ചോളൂ'; കൊല്ലത്തെ പുതിയ വിനോദസഞ്ചാര കേന്ദ്ര പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി മുഹമ്മദ് റിയാസ്

2026 ൽ നാടിന് സമർപ്പിക്കുന്ന കൊല്ലാത്തെ പുതിയ വിനോദസഞ്ചാര കേന്ദ്ര പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2026 ലെ പുതുവത്സര സമ്മാനമായി കൊല്ലം ജൈവവൈവിധ്യ സർക്യൂട്ട് പ്രധാന കേന്ദ്രം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ സ്ഥലം നോക്കിവെച്ചോളൂ എന്ന കുറിപ്പോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ചെളിയും മണലും മാലിന്യക്കൂമ്പാരവുമായിക്കിടന്നിരുന്ന സ്ഥലത്താണ് വിനോദസഞ്ചാര രംഗത്തെ അഭിമാന പദ്ധതിയായ കൊല്ലം ജൈവവൈവിധ്യ സർക്യൂട്ടിൻ്റെ പ്രധാന കേന്ദ്രമായി മാറാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. മനോഹരമായ ഉദ്യാനങ്ങൾ ഉൾപ്പെടെ ഒരു പൊതുഇടമായി സ്ഥലത്തെ മാറ്റിത്തീർക്കുകയാണ്.
കൊല്ലം ജില്ലയിലെ വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കാനും അഷ്ടമുടിക്കായലിന്റെ സൗന്ദര്യവും പ്രത്യേകതകളും ലോക ശ്രദ്ധയിൽ കൊണ്ടുവരുന്ന വികസനവുമാണ് ജൈവവൈവിധ്യ സർക്യൂട്ടിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ സ്ഥലം നോക്കിവെച്ചോളൂ..!!
2026 ൽ ലോകം ശ്രദ്ധിക്കുന്ന ഒരു പുതിയ വിനോദ കേന്ദ്രമായി
ഈ സ്ഥലം മാറാൻ പോവുകയാണ്.
വീ പാർക്കിന് ശേഷം
ഇതാ സംസ്ഥാന സർക്കാരിൻ്റെ
കൊല്ലം ജില്ലയ്ക്കുള്ള അടുത്ത സമ്മാനം.
കൊല്ലം
ജൈവവൈവിധ്യ സർക്യൂട്ട് ❤️
ചെളിയും മണലും മാലിന്യക്കൂമ്പാരവുമായിക്കിടന്നിരുന്ന ഈ സ്ഥലത്താണ് വിനോദസഞ്ചാര രംഗത്തെ അഭിമാന പദ്ധതിയായ കൊല്ലം ജൈവവൈവിധ്യ സർക്യൂട്ടിൻ്റെ പ്രധാന കേന്ദ്രമായി മാറാൻ പോകുന്നത്. മനോഹരമായ ഉദ്യാനങ്ങൾ ഉൾപ്പെടെ ഒരു പൊതുഇടമായി ഈ സ്ഥലത്തെ മാറ്റിത്തീർക്കുകയാണ്.
കൊല്ലം ജില്ലയിലെ വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കാനും അഷ്ടമുടിക്കായലിന്റെ സൗന്ദര്യവും പ്രത്യേകതകളും ലോക ശ്രദ്ധയിൽ കൊണ്ടുവരുന്ന വികസനവുമാണ് ജൈവവൈവിധ്യ സർക്യൂട്ടിലൂടെ ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. 2026 ലെ പുതുവത്സര സമ്മാനമായി കൊല്ലം ജൈവവൈവിധ്യ സർക്യൂട്ട് പ്രധാന കേന്ദ്രം നാടിന് സമർപ്പിക്കും.

Read more