തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം, വിജയിച്ചത് എട്ട് സീറ്റിൽ; യു.ഡി.എഫിന് അഞ്ച് 

സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേട്ടം. എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകൾ ലഭിച്ചു. ബത്തേരി നഗരസഭ പഴേരി, പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്ത് വാർഡുകൾ എൽ‍ഡിഎഫ് പിടിച്ചെടുത്തു. നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല്, കണ്ണൂർ ആറളം വീർപ്പാട്, മലപ്പുറം തലക്കാട്, എറണാകുളം വേങ്ങൂര്‍ എന്നിവ നിലനിർത്തി. ആലപ്പുഴ മുട്ടാറിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ജയിച്ചു.

മലപ്പുറത്ത്​ ഉപതിരഞ്ഞെടുപ്പ്​ നടന്ന്​ നാല്​ തദ്ദേശ വാർഡുകളിൽ മൂന്നിടത്ത്​ യു.ഡി.എഫും ഒരു സ്ഥലത്ത്​ എൽ.ഡി.എഫ്​ എന്നിങ്ങനെയാണ് വിജയം. നിലമ്പൂർ ബ്ലോക്കിലെ വഴിക്കടവ് ഡിവിഷൻ എൽഡിഎഫിൽ നിന്നു യുഡിഎഫ് പിടിച്ചെടുത്തു. തലക്കാട് പഞ്ചായത്തിൽ എൽഡിഎഫും ചെറുകാവ്, വണ്ടൂർ പഞ്ചായത്തുകളിൽ യുഡിഎഫും സീറ്റ് നിലനിർത്തി. ഫലം എവിടെയും ഭരണത്തെ സ്വാധീനിക്കില്ല.

കഴിഞ്ഞ​ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയായിരുന്നു യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നത്. 23 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് 12 ഉം എൽ.ഡി.എഫിന്​ 11ഉം അംഗങ്ങളാണുണ്ടായിരുന്നത്. സത്യപ്രതിജ്ഞക്ക് ശേഷം ഒമ്പതാം വാർഡംഗം സി.കെ മുബാറക്ക് ഡിസംബർ 26 ന് മരിച്ചു. പിന്നീടാണ്​ നറുക്കെടുപ്പ്​ വേണ്ടി വന്നത്​. നറുക്കെടുപ്പി​ൻെറ ബലത്തിൽ കിട്ടിയ ഭരണം യു.ഡി.എഫിന് വീണ്ടും തുടരണമെങ്കിൽ ജയം അനിവാര്യമായിരുന്നു. ഏഴ് വോട്ടി​െൻറ ഭൂരിപക്ഷത്തിലായിരുന്നു സി.കെ.മുബാറക്കിൻെറ വിജയം. എന്നാൽ ഇത്തവണ ഭൂരിപക്ഷം 84 വോട്ടി​ൻെറതാക്കി മാറ്റാൻ യു.ഡി.എഫിനായി.

കണ്ണൂ‍ർ

ആറളം പത്താം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു.കെ.സുധാകരൻ 137 വോട്ടിന്  ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനി‍ർത്തി.

വയനാട്
ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണൻ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില – എൽഡിഎഫ് – 24, യുഡിഎഫ് – 10, സ്വതന്ത്രൻ – 1 എന്ന നിലയിലായി.

കോഴിക്കോട് 

വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡും എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്.

മലപ്പുറം

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.

മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.വി മുരളീധരൻ 309 വോട്ടുകൾക്കാണ് വിജയിച്ചത്.

മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. സി.പി.എമ്മിൻ്റെ സിറ്റിം​ഗ് സീറ്റാണിത്.

മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയിച്ചു.

എറണാകുളം 

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന് വിജയം. ഇടത് സ്ഥാനാര്‍ത്ഥി  പി.വി. പീറ്റര്‍ 19 വോട്ടുകള്‍ക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള ഇവിടെ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിനും ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇടതുപക്ഷ അംഗം ടി. സജി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോതമംഗലം  വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. എൽഡിഎഫിൽ നിന്ന് യുഡിഎഫ് വാർഡ് പിടിച്ചെടുക്കുകയായിരുന്നു.

കോട്ടയം

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാ‍‍ർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിലെ ടോമി ഇടയോടിയിലിനെയാണ് ജയിംസ് തോൽപ്പിച്ചത്. യുഡിഎഫ് വിമതനായി ജയിച്ച സ്വതന്ത്ര അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചതോടെ പഞ്ചായത്തിലെ  കക്ഷി നില എൽഡിഎഫ് – 9, യുഡിഎഫ് – 5, ബിജെപി-2 എന്നായി.

ആലപ്പുഴ

ആലപ്പുഴ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ്  ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യവോട്ട് നേടി സമനില പാലിച്ചു. ഇതേ തുടർന്ന് ഇവിടെ നറുക്കെടുപ്പ് നടത്തി എൽഡിഎഫിലെ ആൻ്റണിയെ വിജയിയായി പ്രഖ്യാപിച്ചു. വാ‍ർഡിലെ ഇരുപാ‍ർട്ടികളും 168 വോട്ട് വീതമാണ് നേടിയത്. മുൻ കൗൺസിലറായ യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട

പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം ( 20) വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫിലെ അലക്സാണ്ടർ ഡാനിയേൽ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചത്. ഇതോടെ പഞ്ചായത്തിൽ ആകെയുള്ള 20 സീറ്റുകളിൽ എൽഡിഎഫിന് 11 സീറ്റുകളായി.

Read more

തിരുവനന്തപുരം
നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി.സിപിഎമ്മിലെ വിദ്യാവിജയൻ 94 വോട്ടിന് ജയിച്ചു