കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

പിസി ചാക്കോ രാജി വച്ചതിന് പിന്നാലെ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. അന്തരിച്ച മുന്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്.

മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ തോമസ് കെ.തോമസിനായി വാദിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിസി ചാക്കോ രാജിവെച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ വെക്കാനുള്ള ചാക്കോയുടെ നീക്കങ്ങളാണ് തിരിച്ചടിയായത്.

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാടെടുത്തതോടെ ചാക്കോയ്ക്ക് പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയായി. ഒടുവില്‍ നിലനില്‍പ്പിനായി തോമസ് കെ തോമസും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ നിന്നെത്തിയ ചാക്കോ പാര്‍ട്ടിയില്‍ പൂര്‍ണമായി ഒറ്റപ്പെട്ടു.