കെഎസ്ആര്‍ടിസിയെ ‘നന്നാക്കേണ്ട’; ആനവണ്ടി ട്രാവല്‍ ബ്ലോഗിനെതിരേ യൂണിയനുകളുടെ ഭീഷണി പോസ്റ്റര്‍

Advertisement

കെഎസ്ആര്‍ടിസിയെ ആനവണ്ടി എന്ന ബ്രാന്‍ഡ് നെയിമിലേക്ക് മാറ്റിയ ആനവണ്ടി ട്രാവല്‍ ബ്ലോഗിനെതിരേ തന്നെ കെഎസ്ആര്‍ടിസി യൂണിയനുകള്‍. ആനവണ്ടി പ്രേമികള്‍ എന്ന പേരില്‍ ഡിപ്പോ, ഗ്യാരേജ് പരിസരത്ത് കയറുന്നവന്റെ തലയില്‍ കരി ഓയില്‍ ഒഴിക്കുന്നതായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന് ഡിപ്പോയില്‍ പോസ്റ്റര്‍ പതിപ്പിച്ചു.

ആനവണ്ടി ട്രാവല്‍ ബ്ലോഗിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്ററിന്റെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി എന്നീ യൂണിയനുകള്‍ സംയുക്തമായാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്.

കെ എസ് ആര്‍ ടി സിയുടെ കള്ളക്കളികള്‍ പുറത്ത് കൊണ്ടുവരുന്നു എന്ന നിലയില്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ ബ്ലോഗിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലും വളരെയധികം സന്തോഷം തോന്നിയത് ഈ പോസ്റ്റര്‍ കണ്ടപ്പോഴാണ്. ഈ പോസ്റ്ററില്‍ എങ്കിലും ഈ യൂണിയന്‍കാരും തൊഴിലാളികളും ഒന്നിച്ചല്ലോ. ഈ ഒത്തോരുമ കോര്‍പ്പറേഷന്‍ നന്നാക്കുന്നതില്‍ ആയിരുന്നെങ്കില്‍ ബ്ലോഗ് ഒക്കെ പണ്ടേ പൂട്ടി പോയേനെ എന്നു പറഞ്ഞാണ് ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

2008 മുതല്‍ ആരംഭിച്ച ആനവണ്ടി ഡോട്ട് കോം ബ്ലോഗ് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ സമഗ്രമായ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ബ്ലോഗാണ്. പത്തനംതിട്ട സ്വദേശി സുജിത് ഭക്തനാണ് ബ്ലോഗ് ആശയം പ്രാവര്‍ത്തികമാക്കിയത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യൂണിയന്റെയും അനാസ്ഥകള്‍ ബ്ലോഗിലൂടെ തുറന്നു കാട്ടിയതോടെ യൂണിയനുകള്‍ ബ്ലോഗിനെതിരേ രംഗത്തു വന്നിരുന്നു.

കെ എസ് ആർ ടി സിയുടെ കള്ളക്കളികൾ പുറത്ത് കൊണ്ടുവരുന്നു എന്ന നിലയിൽ ഒട്ടേറെ ദുരനുഭവങ്ങൾ ബ്ലോഗിന് നേരിടേണ്ടി വന്നിട്ടുണ്ട്….

Posted by Aanavandi Travel Blog on Saturday, 2 December 2017