ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് പുലര്‍ച്ചെ 2ന് ആയിരുന്നു അപകടം സംഭവിച്ചത്. ചാലക്കയത്തിനും നിലയ്ക്കലിനുമിടയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ 4 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

Read more

ബസുകള്‍ കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ചാലയ്ക്കല്‍ കഴിഞ്ഞ് കയറ്റവും വളവുമുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. ഇവിടെ റോഡിന് വീതി കുറവാണ്. സംഭവ സ്ഥലത്ത് നിന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.