ടി.പിയുടെ ഓർമ്മയിൽ അദ്ദേഹം ആലപിച്ച ഗാനം മറക്കാനാവില്ല: എസ്.പി.ബിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.കെ രമ

 

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആർ.എം.പി നേതാവ് കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ ഓർമ്മയിൽ എസ്.പി.ബാലസുബ്രഹ്മണ്യം ആലപിച്ച “ഇതിഹാസമാണ് നീ പ്രിയ സഖാവേ ” എന്ന് തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ടീസ്റ്റ സെതൽവാദ് അടക്കമുള്ളവർ പങ്കെടുത്ത ആ ഗാനത്തിന്റെ വടകരയിലെ പ്രകാശന വേദിയും ഇന്നും മായാതെ നിൽക്കുന്നുവെന്ന് കെ.കെ രമ ഫെയ്സ്ബുക്കിൽ കുറിച്ചു.

കെ.കെ രമയുടെ കുറിപ്പ്:

ആസ്വാദക കോടികളെ കണ്ണീരിലാഴ്ത്തി വിഖ്യാത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം വിട വാങ്ങി. രോഗബാധയെ തുടർന്ന് ആശുപത്രിയിലായെങ്കിലും ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന വാർത്തകൾ വന്നിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം മരണത്തിന് കീഴടങ്ങിയിരിക്കുന്നു.

സ.ടി.പി.യുടെ ഓർമ്മയിൽ അദ്ദേഹം ആലപിച്ച “ഇതിഹാസമാണ് നീ പ്രിയ സഖാവേ ” എന്ന് തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ടീസ്റ്റ സെതൽവാദ് അടക്കമുള്ളവർ പങ്കെടുത്ത ആ ഗാനത്തിന്റെ വടകരയിലെ പ്രകാശന വേദിയും ഇന്നും മായാതെ നിൽക്കുന്നു..

ഏറെ പ്രിയപ്പെട്ട ആ ഗായകന് ആദരപൂർവ്വം യാത്രാമൊഴി..

https://www.facebook.com/kkrema/videos/345010189953242/