കേന്ദ്രത്തിന്റെ ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയെ വിമര്‍ശിച്ച് തോമസ് ഐസക് ; കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പുറത്താവും

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. രാജ്യത്തെ 10 കോടി കുടുംബങ്ങളെ ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും, കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളും ഇതിന്റെ ഭാഗമാകാന്‍ സാധ്യതയില്ലെന്ന് ധനമന്ത്രി .

സോഷ്യോ ഇക്കണോമിക് സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ 10 കോടി കൂടുംബങ്ങളെ ഈ സ്‌കീമിന്റെ ഭാഗമാക്കുക.എന്നാല്‍ ഇതുവച്ചുനോക്കുമ്പോള്‍ നമ്മുടെ സംസ്ഥാനത്തെ ഗണ്യമായൊരു വിഭാഗം കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പുറത്തുപോകാനാണ് സാധ്യതയെന്ന് തോമസ് ഐസക് അഭിപ്രായപ്പെടുന്നു. ഇത് കേരളത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും ധനമന്ത്രി പറയുന്നു.

Read more

കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അത് പരിഗണിക്കാതെയുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം ആശങ്കയുളവാക്കുന്നതാണെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.